ഇതാ കശ്മീരിലേക്ക് നോക്കൂ, ഇതാണ് മതാധിപത്യം

Sri Mata Vaishno Devi Institute

കശ്മീരിലെ ഖത്രയിലുള്ള ശ്രീ മാതാ വൈഷ്‌ണോ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ 50 വിദ്യാര്‍ഥികളുണ്ട് ആദ്യവര്‍ഷ ബാച്ചില്‍. 42 കുട്ടികള്‍ മുസ്‌ലിംകളാണ്. ഇക്കാരണത്താലാണ് ആ കോളജ് പൂട്ടിയത്. ക്രഡിറ്റ് സംഘികൾക്ക്.

"എന്റെ മാതാപിതാക്കള്‍ അക്ഷരാഭ്യാസമുള്ളവരല്ല. പിതാവ് ചെറിയതോതില്‍ ആപ്പിള്‍ കൃഷി ചെയ്യുന്നു. മാതാവ് വീട്ടുകാര്യങ്ങള്‍ നോക്കുന്നു. സഹോദരങ്ങള്‍ മൂന്നുപേരും സ്‌കൂളില്‍ പഠിക്കുന്നു. 'നീറ്റ്' എഴുതി മെറിറ്റിലാണ് ഞാന്‍ എം ബി ബി എസിനു സീറ്റ് നേടിയത്. വര്‍ഷം നാലര ലക്ഷം രൂപ ഫീസ്."

സംഘര്‍ഷമായും പ്രക്ഷോഭമായും വാര്‍ത്തയായും നമ്മള്‍ വായിച്ച, കണ്ട, കേട്ട ഒന്നിന്റെ ബാക്കിപത്രമാണ് ഈ വാക്കുകള്‍. മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ റിപ്പോര്‍ട്ട്. കശ്മീരിലെ ഖത്രയിലുള്ള ശ്രീ മാതാ വൈഷ്‌ണോ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ രണ്ടുമാസമായി പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് പറയുന്നത്.

50 വിദ്യാര്‍ഥികളുണ്ട് ആദ്യവര്‍ഷ ബാച്ചില്‍. എല്ലാവരും മെറിറ്റില്‍ മാത്രം പ്രവേശനം നേടിയവര്‍. നീറ്റ് പരീക്ഷയാണല്ലോ മെറിറ്റിന്റെ മാനദണ്ഡം. യോഗ്യത നേടിക്കഴിഞ്ഞപ്പോള്‍ അവരുടെ മതം എണ്ണപ്പെട്ടു. 42 കുട്ടികള്‍ മുസ്‌ലിംകളാണ്. ഏഴ് പേര്‍ ഹിന്ദുക്കള്‍. ഒരാള്‍ സിഖ് മതത്തില്‍ ഉള്‍പ്പെട്ടയാള്‍.

നിര്‍മിച്ചത് വൈഷ്‌ണോദേവി ഭക്തരുടെ സംഭാവന ഉപയോഗിച്ചായതിനാല്‍ മെഡിക്കല്‍ കോളേജില്‍ ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് ആണ് കൂടുതല്‍ സീറ്റ് വേണ്ടതെന്ന, അതിവിചിത്രവും അപമാനകരവും, പ്രൊഫഷണല്‍ വിദ്യാഭ്യാസം സംബന്ധിച്ച അജ്ഞത നിറഞ്ഞതുമായ വാദം പൊടുന്നനെ ഉയര്‍ന്നു.

Leave a comment